- March 12, 2024
ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ 1.19 കോടിയുടെ ഗവേഷണ പദ്ധതി അമല മെഡിക്കൽ കോളേജിന്
തൃശ്ശൂർ : ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ICMR) ന്റെയും നാഷണൽ ക്യാൻസർ ഗ്രിഡ് (NCG) ന്റെയും സംയുക്ത ഗവേഷണ പദ്ധതിയായ 'ഇൻവെസ്റ്റിഗേറ്റർ ഇനിഷ്യേറ്റഡ് റാൻഡമൈസ്ഡ് ട്രയൽസ് ഇൻ ഓൺകോളജി അമല മെഡിക്കൽ കോളേജ്ജിന് അനുവദിച്ചു.
ക്യാൻസർ വേദനയ്ക്കുള്ള ചികിത്സയിൽ സബ്ലിംഗ്വൽ ബ്യൂപ്രനോർഫിൻ എന്ന മരുന്നിനെയും ഓറൽ ട്രാമഡോൾ എന്ന മരുന്നിനെയും താരതമ്യം ചെയ്യുന്ന ഒരു പഠനത്തിൽ ഡോ. സുനു സിറിയാക്ക് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും ഡോ. രാകേഷ് എൽ. ജോൺ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും ഉള്ള പദ്ധതി നടത്തിപ്പിന് ₹1.19 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. ക്യാൻസർ ഗവേഷണത്തിലെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന ഈ പദ്ധതി, രോഗികളുടെ വേദന നിവാരണത്തിനുള്ള ചികിത്സാ രീതികളിൽ വലിയ മാറ്റം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.