- December 09, 2023
അമലയിൽ അമലോൽഭവ മാതാവിന്റെ തിരുനാൾ.
അമലയുടെ മധ്യസ്ഥയായ അമലോൽഭവ മാതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് നടത്തിയ ആഘോഷമായ പാട്ടു കുർബാനയ്ക്ക് വരന്തരപ്പിള്ളി സെമിനാരി റെക്ടർ ഫാദർ ജോയ്സ് എലവത്തിങ്കൽ CMI മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് തേരിന്റെ അകമ്പടിയോടുകൂടി ക്യാമ്പസിൽ ജപമാല പ്രദക്ഷിണവും നടത്തി. ഗ്രോട്ടോയിൽ വെച്ച് നടന്ന ലദിഞ്ഞിന്റെ തിരുകർമ്മങ്ങൾക്ക് ഫാദർ. കിരൺ ഒലക്കേ ങ്കിൽ നേതൃത്വം നൽകി. ആശുപത്രിയിലെ വിവിധ വിഭാഗം ജീവനക്കാരും വിദ്യാർത്ഥികളും രോഗികളുടെ ബന്ധുമിത്രാദികളും പങ്കെടുത്തു. തിരുനാളിനോടനുബന്ധിച്ച് നടന്ന എല്ലാ ഡയാലിസിസുകളും സൗജന്യമായിരുന്നു. ജോയിൻറ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽലാണ് തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകിയത്.