അണുബാധ നിയന്ത്രണം: അമലയില്‍ ശില്പശാല
അമല മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ അണുബാധനിയന്ത്രണമാര്‍ഗ്ഗങ്ങളി
ലെ ആധുനികവശങ്ങളെക്കുറിച്ച് തൃശ്ശൂരില്‍ ഇദംപ്രഥമമായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, വൈസ്പ്രിന്‍സിപ്പള്‍ ഡോ.റെന്നീസ് ഡേവിസ്, മൈക്രോബയോളജി മേധാവി ഡോ.റീന ജോണ്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് മേധാവി ഡോ.എ.കെ.ആദര്‍ശ്, എച്ച്.ഐ.സി കോഓര്‍ഡിനേറ്റര്‍ ഡോ.ഡിനു എം. ജോയ്, ബി.ഡി. ഇന്ത്യ മെഡിക്കല്‍ അഫയേഴ്സ് ഡോ.സത്വപ്രിയ കെ. എന്നിവര്‍ പ്രസംഗിച്ചു. തൃശ്ശൂരിലെ വിവിധ ആശുപത്രികളിലെ നഴ്സുമാര്‍ പങ്കെടുത്തു