- November 05, 2024
അമലയില്‍ അണുബാധനിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് സി.എം.ഇ
അമല മെഡിക്കല്‍ കോളേജില്‍ അണുബാധനിയന്ത്രണത്തിന്‍റെ ആധുനികവശങ്ങളെക്കുറിച്ച് നടത്തിയ തുടര്‍വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ക്വാളിറ്റി അഷൂറന്‍സ് ഓഫീസ്സര്‍ ഡോ.ജി.ജി. ലക്ഷ്മി നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ലാബ് ഡയറക്ടര്‍ ഡോ.റീന ജോണ്‍, അണുബാധനിയന്ത്രണവിഭാഗം മേധാവി ഡോ.എ.കെ.ആദര്‍ശ്, കണ്‍സള്‍ട്ടന്‍റ് ഡോ.തബിത മിറിയം സാബു, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത, എച്ച്.ഐ.സി. കോഓര്‍ഡിനേറ്റര്‍ ഡോ.ഡിനു എം. ജോയ് എന്നിവര്‍ പ്രസംഗിച്ചു