- September 02, 2024
HFDC & GDA COURSE LAUNCHED @AIMS, THRISSUR
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആതുര സേവനരംഗത്ത് ഉപകാരപെടുന്ന എച്ച്. എഫ്. ഡി. സി, ജി. ഡി. എ കോഴ്സുകളുടെ ഉത്ഘാടനം ശ്രീ. ജോമി പി. എൽ (എജുകേഷനലിസ്റ്റ് &ഓതർ ) നിർവഹിച്ചു . അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ CMI, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ CMI, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ CMI, എച്ച്. ആർ മാനേജർ അഡ്വ. പിൽജോ വർഗീസ്, സി. ഓ. ഓ ശ്രീ. സൈജു സി. എടക്കളത്തൂർ, ഡയറക്ടർ ഓഫ് ഫ്രാൻസൺസ് പ്രൈവറ്റ് ലിമിറ്റഡ് ശ്രീ. ഫ്രിന്റോ , എന്നിവർ സന്നിഹിതരായിരുന്നു. എച്ച്. എഫ്. ഡി. സി, ജി. ഡി. എ കോഴ്സുകളുടെ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റു കൾ പ്രകാശനം ചെയ്യുകയും കൈമാറുകയും ചെയ്തു.