അമലയില്‍ ലോക കേള്‍വിദിനാചരണം

  • March 03, 2025

അമലയില്‍ ലോക കേള്‍വിദിനാചരണം

അമല മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. വിഭാഗം നടത്തിയ ലോക കേള്‍വി ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ പോസ്റ്റ്ര്‍ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, ഇ.എന്‍.ടി. വിഭാഗം മേധാവി ഡോ.ആന്‍ഡ്രൂസ് ജോസഫ്, പ്രൊഫസ്സര്‍മാരായ ഡോ.എ.ആര്‍. വിനയകുമാര്‍, ഡോ.അര്‍ജ്ജുന്‍ ജി. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.