- January 06, 2024
Health Talk By Prof.Thomas Pogge, German Philosopher
പ്രശസ്ത ജര്‍മ്മന്‍ ഫിലോസഫറും ഗ്ലോബല്‍ ജസ്റ്റിസ് പ്രോഗ്രാം ഡയറക്ടറുമായ പ്രൊഫ. തോമസ് പൊഗെ ഒരു ഗ്ലോബ ല്‍ "ഹെല്‍ത്ത് ഇംപാക്ട് ഫണ്ട്" രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അമല മെഡിക്കല്‍ കോളേജില്‍ പ്രഭാഷണം നടത്തി. അവികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മേന്മ- യേറിയ ജീവന്‍രക്ഷാ ഔഷധങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഔഷധനിര്‍മ്മാണകമ്പനികള്‍ ഈ ഹെല്‍ത്ത് ഇംപാക്ട് ഫണ്ടില്‍ രജിസ്റ്റ്ര്‍ ചെയ്ത് നേടിയെടുക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചും പ്രൊഫ. തോമസ് സംസാരിച്ചു. ഇന്ത്യയിലെ മികച്ച മരുന്നുല്‍പാദകരും ഈ ഹെല്‍ത്ത് ഇംപാക്ട് ഫണ്ടില്‍ അംഗത്വമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമല കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പ്രഭാഷണം സംഘടിപ്പിച്ചത്.