- May 30, 2024
അമല ആശുപത്രിക്ക് സമ്മാനം കൈമാറി
കെ. എസ്. ആർ. ടി. സി ബസിൽ വെച്ച് അമല മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം ഡോക്ടർമാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും സമയോചിതമായ ഇടപെടൽ മൂലം പ്രസവിച്ച സെറീനക്കും കുഞ്ഞിനുമുള്ള സ്പെഷ്യൽ സമ്മാനം ഗതാഗത വകുപ്പ് മന്ത്രിക്ക് വേണ്ടി ജില്ല ട്രാൻസ്പോർട്ട് ഓഫീസർ ഉബൈദ് അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കലിനു കൈമാറി. അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സ ചിലവ് പൂർണമായും സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ഗൈനക്കോളജി മേധാവി ഡോ. അനോജ് കാട്ടുക്കാരൻ, എമർജൻസി വിഭാഗത്തിലെ ഡോ. ലീനസ് എന്നിവർ പ്രസംഗിച്ചു