
- January 29, 2025
ജർമനിയിൽ നിന്നുള്ള വിദഗ്ധ സംഘം അമല ആയുർവേദാശുപത്രി സന്ദർശിച്ചു
ജർമനിയിൽ നിന്നും ഫാ. ആൻറ്റോ അക്കരപട്ടിയെക്കലിന്റെ നേതൃത്വത്തിൽ മ്യൂണിക്കിലെ ഔഫ്കിർഹെൻ എന്ന സ്ഥലത്തെ ഗ്ലോനൗർലാൻഡ് പാരിഷിൽ നിന്നുള്ള വിദഗ്ധ സംഘം അമല ആയുർവേദാശുപത്രി സന്ദർശിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ യും ആശുപത്രി അധികൃതരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ആയുർവേദചികിത്സയെക്കുറിച്ചും, പരമ്പരാഗത മരുന്ന് നിർമാണത്തെകുറിച്ചുമെല്ലാം നേരിട്ട് മനസ്സിലാക്കുകയായിരുന്നു സംഘത്തിന്റെ സന്ദർശന ലക്ഷ്യം. വിവരശേഖരണത്തിന്റെ ഭാഗമായി ജി എം പി അംഗീകൃത മരുന്ന് നിർമാണശാലയിലും, ഔഷധസസ്യ തോട്ടത്തിലും, പഞ്ചകർമ ചികിത്സ വിഭാഗത്തിലും സംഘം സന്ദർശനം നടത്തി .