- December 11, 2024
അമലയില്‍ ഗബ്രിയേലച്ചന്‍റെ ശിഷ്യസംഗമം
അന്തരിച്ച പത്മഭൂഷന്‍ ഫാ. ഗബ്രിയേലിന്‍റെ 110-ാം പിറന്നാളിനോടനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ശിഷ്യസംഗമത്തിന്‍റെ ഉദ്ഘാടനവും "എ ഗബ്രിയേല്‍ ടച്ച് " എന്ന സോവനീറിന്‍റെ പ്രകാശനവും മുന്‍ എയര്‍ ഇന്ത്യ ചെയര്‍മാനും ശബരിമല എയര്‍ പോര്‍ട്ടിന്‍റെ സ്പെഷ്യല്‍ ഓഫീസറുമായ തുളസിദാസ് ഐ. എ. എസ് നിര്‍വ്വഹിച്ചു. ഇ. എം. ഗ്രൂപ്പ് ചെയര്‍മാന്‍ ഇ. എം. ജോണി, എഞ്ചിനീയര്‍ ആര്‍. കെ. രവി, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, മുന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്‍റണി മണ്ണുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗബ്രിയേലച്ചന്‍റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും സംബന്ധിച്ചു.