- June 04, 2026
അമല മെഡിക്കൽ കോളേജ് ലൈബ്രറിയിൽ സൗജന്യ സെർച്ച് & പ്രിൻ്റ് ഹബ്
അമല മെഡിക്കൽ കോളേജ് കേന്ദ്ര ലൈബ്രറിയിൽ വായനക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന സൗജന്യ സെർച്ച് & പ്രിൻ്റ് ഹബ് ആരംഭിച്ചു.അമല ജേയിൻ്റ് സയറക്ടർ ഫാ. ആൻ്റണി പെരിഞ്ചേരി സി.എം.ഐ. സ്വിച്ച് ഓൺ ചെയ്ത് ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, നഴ്‌സിങ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, ചീഫ് ലൈബ്രറിയൻ പ്രൊഫ. ഡോ. എ.റ്റി. ഫ്രാൻസിസ്, ജനറൽ മാനേജർ ബോർജിയോ ലൂവിസ്, ഡെപ്യൂട്ടി ലൈബ്രേറിയൻ ജിക്കോ കോടങ്കണ്ടത്ത്, വിദ്യാർത്ഥി പ്രതിധിനി മെറിൾ ബോർജിയോ, പി.ആർ.ഒ. ജോസഫ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.മൂന്നു കോടിയോളം വാർഷിക വരിസംഖ്യയുള്ള ഈ ബുക്കുകൾ, ഗവേഷണ ജേർണലുകൾ എന്നിവയെല്ലാം ആവശ്യത്തിന് സെർച്ച് ചെയ്ത് സ്വയം പ്രിൻ്റ് എടുക്കാൻ സാധിക്കും.