- September 28, 2024
സൗജന്യ പാപ് സ്മിയർ ടെസ്റ്റും, സ്താനാർബുദം , സെർവിക്കൽ ക്യാൻസർ നിർണ്ണയ ക്യാമ്പും
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 28/9/2024 ശനിയാഴ്ച്ച രാവിലെ 10:30 ന് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും വേലൂർ പഞ്ചായത്തും സംയുക്തമായി സ്താനാർബുദം , സെർവിക്കൽ ക്യാൻസർ നിർണ്ണയ ക്യാമ്പും സൗജന്യ പാപ് സ്മിയർ ടെസ്റ്റും നടത്തി. പ്രസ്തുത ക്യാമ്പ് വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് T.R. ഷോബി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വേലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ റോസ്ലിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ ജിറ്റു ജോയ് സ്വാഗതം പറഞ്ഞു. വേലൂർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ഫറൂക്ക്, വേലൂർ പഞ്ചായത്ത് LHI ശ്രീമതി വസന്ത എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോക്ടർ നിത്യ ബ്രെസ്റ് കാൻസർ അതുപോലെ തന്നെ സെർവിക്കൽ കാൻസർ എന്നിവയെ പറ്റി സംസാരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ ആതിര K.S നന്ദി പഞ്ഞു. തുടർന്ന് പരിശോധനയും പാപ് സ്മിയർ ടെസ്റ്റും നടത്തി.