- August 17, 2024
അമല ഹെല്‍ത്ത് കെയര്‍ അവാര്‍ഡുകള്‍ സമര്‍പ്പിച്ചു
അമല ഫൗണ്ടേഷന്‍ ഡേയുടെ ഉദ്ഘാടനവും ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് വിതരണവും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു. അമല സ്ഥാപകരായ ഫാ.ഗബ്രിയേലിന്‍റെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ ബെസ്റ്റ് ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഡോ.റെജി ജോര്‍ജ്ജിനും ഫാ.ജോര്‍ജ്ജ് പയസ്സിന്‍റെ പേരിലുള്ള അമ്പതിനായിരം രൂപയുടെ ബെസ്റ്റ് നഴ്സ് അവാര്‍ഡ് ഡോ.മജ്ജു ദണ്ഡപാണിക്കും ബ്രദര്‍ സേവ്യറിന്‍റെ പേരിലുള്ള അമ്പതിനായിരം രൂപയുടെ ബെസ്റ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനുള്ള അവാര്‍ഡ് സിസ്റ്റ്ര്‍ ലിസാന്‍റോയ്ക്കും നല്‍കി ആദരിച്ചു. പ്രൊവിന്‍ഷ്യാള്‍ ഫാ.ജോസ് നന്തിക്കര അദ്ധ്യക്ഷത വഹിച്ചു. അമ്പത് കാന്‍സര്‍ബാധിതകുട്ടികള്‍ക്ക് സൗജന്യമായി ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. ജോസ്കോ ജ്വല്ലേഴ്സ് ജനറല്‍ മാനേജര്‍ സനോജ് ജോസിന് നല്‍കി നിര്‍വ്വഹിച്ചു. അമല ആരോഗ്യമാസിക ജോസ് ആലുക്കാസ് അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. കല്ല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്.കല്ല്യാണരാമന്‍, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ജോര്‍ജ്ജ് കുര്യന്‍ പാറയ്ക്ക, ഡോ.ബെറ്റ്സി തോമസ്, ഡോ.സുനു സിറിയക് എന്നിവര്‍ പ്രസംഗിച്ചു.