- August 09, 2024
വേലൂർ പഞ്ചായത്തിലെ അമ്മമാർക്ക് മുലയൂട്ടലിനെപറ്റിയുള്ള ബോധവൽക്കരണ ക്ലാസ്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 9/8/2024 വെള്ളിയാഴ്ച്ച രാവിലെ 10:30 ന് വേലൂർ കുറുമാൽ FHC സബ് സെൻ്ററിൽ വച്ച് മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് വേലൂർ പഞ്ചായത്തിലെ അമ്മമാർക്ക് മുലയൂട്ടലിനെപറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കുള്ള ബേബി കിറ്റും നൽകി. അമല ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ .ജോയ്‌സന ക്ലാസ്സ് എടുക്കുകയും. ഡോ . ശ്രുതി കുട്ടികൾക്കുള്ള "ബേബി കിറ്റ്" നൽകുകയും ചെയ്തു. വേലൂർ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ശ്രീ.ദീപു നന്ദി അറിയിച്ചു. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ ഹെൽത്ത് ഇൻസ്‌പെക്‌ടർ ശ്രീ. ബിനു പരി പാടിയിൽ പങ്കെടുത്ത് സംസാരിച്ചു.