
- February 28, 2025
അമലയില്‍ നാഷണല്‍ ലൈബ്രററി സെമിനാര്‍
അമല മെഡിക്കല്‍ കോളേജ്, അക്കാദമിക് ലൈബ്രററി അസോസിയേഷന്‍, കേരള മെഡിക്കല്‍ ലൈബ്രേറിയന്‍സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി സുസ്ഥിരവികസനത്തിനായുള്ള സാമൂഹികശാക്തീകരണം ലൈബ്രറികളിലൂടെ എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന സെമിനാറിന്‍റെ ഉദ്ഘാടനം വെറ്റിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.അനില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സമഗ്രസംഭാവനയ്ക്കുള്ള 20,000/- രൂപയുടെ പുരസ്ക്കാരം ഗവ.വിക്ടോറിയ കോളേജ് മുന്‍ ചീഫ് ലൈബ്രേറിയന്‍ ഡോ.കെ.ആര്‍.അജിതനും, നാഷണല്‍ ബെസ്റ്റ് ലൈബ്രേറിയന്‍ പുരസ്ക്കാരങ്ങള്‍ പൂനയിലെ എം.ഐ.ടി. യൂണിവേഴ്സിറ്റിയിലെ ഡോ.നിതിന്‍ ജോഷി, കോട്ടയം മഹാത്മാഗാന്ധിയൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ.വി.വിമല്‍കുമാര്‍ എന്നിവരും ഏറ്റുവാങ്ങി. കെ.എഫ്.ആര്‍.എ.ഡയറക്ടര്‍ ഡോ.കണ്ണന്‍ സി.എസ്.വാര്യര്‍, ബാംഗ്ലൂര്‍ ഡി.വി.കെ. ലൈബ്രേറിയന്‍ ഫാ.ജോണ്‍ നീലങ്കാവില്‍, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ചീഫ് ലൈബ്രേറിയന്‍ ഡോ.എ.ടി.ഫ്രാന്‍സിസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.പി.പി.ബിനിത എന്നിവര്‍ പ്രസംഗിച്ചു. സെമിനാര്‍ വാല്ല്യം സി.എസ്.ഐ.ആര്‍. മുന്‍ പ്രിന്‍സിപ്പള്‍ സയന്‍റിസ്റ്റ് കെ.പി.സദാശിവനും ഡി.ആര്‍.ഡി.ഒ. ഗ്രൂപ്പ് ഡയറക്ടര്‍ വില്‍സണ്‍ കെ. ചെറുകുളത്തും ചേര്‍ന്ന് അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി പെരിഞ്ചേരിക്ക് നല്‍കി നിര്‍വ്വഹിച്ചു.