അമലയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഗമം

  • Home
  • News and Events
  • അമലയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഗമം
  • January 23, 2025

അമലയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഗമം

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഗമത്തിന്‍റെയും പ്രാഥമിക ചികിത്സാപരിശീലനപരിപാടിയുടെയും ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.ജോബിന്‍ ജോസ്, എകസ്റ്റേണല്‍ ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ്, ആംബുലന്‍സ് സംഘടനാപ്രതിനിധികളായ സുശീല്‍, കിരണ്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജോഷി, മുഹസ്സിന്‍, ഡിക്സണ്‍ എന്നിവരെ ചടങ്ങില്‍  ആദരിച്ചു. ഡ്രൈവര്‍മാര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡായ  'കരുതലി'   ന്‍റെ ഉദ്ഘാടനം ചടങ്ങില്‍ നടത്തി.