- July 09, 2026
അമലയിലെ ഫാ.ഡോ ആന്റണി മണ്ണുമ്മൽ സി എം ഐ. മുഖ്യ പ്രഭാക്ഷണം നടത്തി.
തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ വെച്ചു ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ സഹകരണത്തോടെ “ഇന്ത്യയുടെ പ്രധാന വിദേശനയ മുൻഗണനകൾ: അയൽരാജ്യങ്ങൾ, വിപുലമായ അയൽപ്രദേശം, ആഗോള മാറ്റങ്ങൾ” എന്ന വിഷയത്തിൽ നടന്ന ദ്വിദിന ദേശീയ സെമിനാറിൽ അമല അസ്സോസിയേറ്റഡ് ഡയറക്ടർ ഫാ.ഡോ ആന്റണി മണ്ണുമ്മൽ സി എം ഐ. മുഖ്യ പ്രഭാക്ഷണം നടത്തി. ഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണംഎന്നും വികസ്വര രാജ്യങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മുൻ ഐക്യരാഷ്ട്രസഭ സ്ഥിരം പ്രതിനിധിയും വിരമിച്ച ഐ.എഫ്.എസ്. ഉദ്യോഗസ്ഥനും ഐ.ഐ.ടി. മദ്രാസിലെ വിശിഷ്ട പ്രൊഫസറുമായ ശ്രീ. ടി.എസ്. തിരുമൂർത്തി സെമിനാർ ഉദ്ഘാടനം ചെയ്തു.ന്യൂഡൽഹിയിലെ ഐ.സി.ഡബ്ല്യു.എ. റിസർച്ച് ഓഫീസർ ഡോ. ടെസു സിംഗ്, സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് റെക്ടർ റവ. ഫാ. പോൾരാജ് മൈക്കിൾ, പ്രിൻസിപ്പൽ റവ. ഫാ. കെ. അരോക്കിയം, സെക്രട്ടറി റവ. ഫാ. അരോക്കിയസാമി, എന്നിവർ സംസാരിച്ചു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല, ഗുജറാത്തിലെ രാഷ്ട്രിയ രക്ഷാ യൂണിവേഴ്സിറ്റി, ചെന്നൈ ലൊയോള കോളേജ്, തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ പ്രഭാഷകർ സെമിനാറിൽ പങ്കെടുത്തു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ എന്നിവരടക്കം 300 ൽ അധികംപേർ പരിപാടിയിൽ പങ്കെടുത്ത് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.