- July 06, 2023
DOCTORS'DAY CELEBRATION
അമല മെഡിക്കല്‍ കോളേജില്‍ മുതിര്‍ന്ന ഡോക്ടര്‍മാരേയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ഡോക്ടേഴ്സ്ദിനത്തോടനുബന്ധിച്ച് ആദരിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനം സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ.ഡോ.തോമസ് ചാത്താംപറമ്പില്‍ നിര്‍വ്വഹിച്ചു. ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി ആരംഭിച്ച സീറോ ടോളറന്‍സ് ഹെല്‍പ് ലൈന്‍ നമ്പര്‍ പോലീസ് അക്കാദമി സൂപ്രണ്ട് പി.വാഹിദ് പുറത്തിറക്കി. ദേവമാതാ കൗണ്‍സിലര്‍ ഫാ.ജോര്‍ജ് തോട്ടാന്‍, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.റെന്നീസ് ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.