- December 04, 2024
അമലയിൽ ഡിജിറ്റൽ എഡ്യുക്കേഷൻ സെൻ്റർ ആരംഭിച്ചു
അമല ലൈബ്രറിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഡിജിറ്റൽ എഡ്യുക്കേഷൻ സെൻ്റർ ആരംഭിച്ചു. പാലക്കാട് രൂപത എമിരിറ്റസ് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് കേന്ദ്രത്തിൻ്റെ ആശീർവാദം നിർവ്വഹിച്ചു, ഡിജിറ്റൽ വിജ്ഞാന വിഭവ ശേഖരണം, പരിശീലനം, മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ, ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ എന്നിവ നടത്താനുള്ള ആധുനിക എല്ലാ സജ്ജീകരണങ്ങളും കേന്ദ്രത്തിലുണ്ട്. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം. ഐ, ഫാ. ആൻ്റണി പെരിഞ്ചേരി, ഫാ. ഷിബു പുത്തൻ പുരയ്ക്കൽ, ഫാ. ഡെൽജോ പുത്തൂർ, ഫാ. ആൻ്റണി മണ്ണുമ്മൽ, വൈസ് പ്രിൻസിപ്പൽ മാരായ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. റെന്നീസ് ഡേവീസ്, പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.റ്റി. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.