- November 15, 2024
തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ പ്രമേഹദിനാചരണം
അമല മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ലോകപ്രമേഹദിനാചരണത്തിന്‍റെ ഭാഗമായി യാത്രക്കാര്‍ക്ക് വേണ്ടി ബോധവല്‍ക്കരണക്ലാസ്, പ്രമേഹപരിശോധന, ബി.എം.ഐ. ടെസ്റ്റ്, ഫ്ളാഷ് മോബ് എന്നിവ നടത്തി. റെയില്‍വേസ്റ്റേഷന്‍ മാസ്റ്റ്ര്‍ എം.എ. ജോര്‍ജ്ജ്, ഇന്‍സ്പെക്ടര്‍ ഓഫ് പ്രൊട്ടക്ഷന്‍ ഫോഴ്സ് അജയ്കുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ മനോജ്കുമാര്‍, ചീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുണ്‍, അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, എച്ച്.ഐ.സി. കോഓര്‍ഡിനേറ്റര്‍ ഡോ.ഡിനു എം.ജോയ്, പി.ആര്‍.ഒ.ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.