- December 18, 2024
അമല ഡെർമറ്റോളജി ഒറേഷൻ
അമല മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എട്ടാമത് ഡെർമറ്റോളജി ഒറേഷൻ ഉദ്ഘാടനം ബിജാപ്പൂർ ലിംഗയത്ത് ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ അസോസിയേഷൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ. അരുൺ ഇനമാഡർ നിർവഹിച്ചു, ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഡെർമറ്റോളജി മുൻ ദേശീയ പ്രസിഡണ്ട് ഡോ. വി. പി. കുരിഐപ്പ് മുഖ്യ അതിഥിയായി.അമല ഡയറക്ടർ റവ. ഫാ.ജൂലിയസ് അറക്കൽ അധ്യക്ഷത നിർവഹിച്ചു. ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. എസ് ക്രൈറ്റൻ ,തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ അശോകൻ, അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ അനിറ്റ സോജൻ എന്നിവർ പ്രസംഗിച്ചു