അമല ദേശീയ പുസ്തകോത്സവത്തില്‍ മാദ്ധ്യമ സംവാദം

  • Home
  • News and Events
  • അമല ദേശീയ പുസ്തകോത്സവത്തില്‍ മാദ്ധ്യമ സംവാദം
  • April 24, 2023

അമല ദേശീയ പുസ്തകോത്സവത്തില്‍ മാദ്ധ്യമ സംവാദം

അമല ദേശീയ പുസ്തകോത്സവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായ് നടത്തിയ വായനയെക്കുറിച്ചുള്ള സംവാദത്തിന്‍റെ ഉദ്ഘാടനം സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്‍റ് അലക്സാണ്ടര്‍ സാം നിര്‍വ്വഹിച്ചു. മാദ്ധ്യമപ്രവര്‍ത്തകരായ മോഹന്‍ദാസ് പാറപ്പുറത്ത്, വി.എം.രാധാകൃഷ്ണന്‍, ബാബു വെളപ്പായ,
എന്‍.സുസ്മിത, ടി.എസ്.നീലാംബരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വായന മരിച്ചിട്ടില്ല; വായനയിലൂടെ ഇനിയും ഉന്നതിയിലെത്താന്‍ സമൂഹത്തെ പ്രാപ്തരാക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ യത്നിക്കണമെന്ന് അഭിപ്രായപ്പെട്ടു. അമല ഹോസ്പിറ്റല്‍ പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ്, ലൈബ്രറി അഡ്വൈസറി കമ്മറ്റി ചെയര്‍മാന്‍ ഡോ.എ.റ്റി.ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.