അമലയില്‍ മെഡിക്കല്‍ ബിരുദദാനം

  • June 10, 2023

അമലയില്‍ മെഡിക്കല്‍ ബിരുദദാനം

അമല മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ യുവഡോക്ടര്‍മാര്‍ക്കുള്ള ബിരുദദാനം പത്മശ്രീ ഡോ.ഫിലിപ്പ് അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര അദ്ധ്യക്ഷത വഹിച്ചു. അമലയില്‍ പഠനം പൂര്‍ത്തിയാക്കിയ 2017 ബാച്ചിലെ 98 ഡോക്ടര്‍മാരാണ് ബിരുദം സ്വീകരിച്ചത്. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്‍റോ, സ്റ്റാഫ് അഡ്വൈസര്‍ ഡോ.സോജന്‍ ജോര്‍ജ്ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എ.അജിത്, പി.ടി.എ. പ്രസിഡന്‍റ് ഡോ.എം.ദീപ്തി, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഡോ.കൃഷ്ണിത എന്നിവര്‍ പ്രസംഗിച്ചു.