- March 16, 2024
അമലയിൽ ലോക ഉപഭോക്‌തൃ ദിനാചരണം നടത്തി
ലോക ഉപഭോക്‌തൃ ദിനാചരണത്തിന്റെ ഭാഗമായി അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ബോധവത്കരണ സെമിനാറിന്റെയും ക്വിസ് മത്സരത്തിന്റെയും ഉൽഘടനം ജോയിന്റ് ഡയറക്ടർ ഫാ . ഷിബു പുത്തൻപുരക്കൽ സിഎംഐ നിർവഹിച്ചു . ജി എം ബോർജിയോ ലുയിസ്, പി.ആർ .ഒ ജോസഫ് വർഗീസ്, എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ലോക ഉപഭോക്‌തൃ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായത് മാഹിമ ജോൺസി (അമല കോളേജ് ഓഫ് നഴ്സിംഗ് 2021 ബാച്ച് ) അഞ്ജന ദാസ് ടി എം (അമല സ്കൂൾ ഓഫ് നഴ്സിംഗ് 2021 ബാച്ച് )സ്നേഹ കെ.എസ് (അമല ആയുർവേദ ഹോസ്പിറ്റൽ 2024 ബാച്ച്)