അമലയില്‍ ദ്വിദിന നാഷണല്‍ യു.ജി. മെഡിക്കല്‍ കോണ്‍ഫ്രന്‍സ്

  • Home
  • News and Events
  • അമലയില്‍ ദ്വിദിന നാഷണല്‍ യു.ജി. മെഡിക്കല്‍ കോണ്‍ഫ്രന്‍സ്
  • November 09, 2024

അമലയില്‍ ദ്വിദിന നാഷണല്‍ യു.ജി. മെഡിക്കല്‍ കോണ്‍ഫ്രന്‍സ്

എമര്‍ജന്‍സി മെഡിസിന്‍ കേരളയും അമല മെഡിക്കല്‍ കോളേജ് സ്റ്റുഡന്‍റ് കൗണ്‍സിലും സംയുക്തമായി നടത്തിയ ദ്വിദിന നാഷണല്‍ യു.ജി. മെഡിക്കല്‍ കോണ്‍ഫ്രന്‍സ് കോണ്‍കോര്‍ഡിയം ദ റീബൂട്ടിന്‍റെ" ഉദ്ഘാടനം കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു. സയന്‍റിഫിക് വര്‍ക്ക് ഷോപ്പ്, ക്വിസ്,  ഡിബേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്, കെയ്സ് പ്രസന്‍റേഷന്‍ എന്നിവ നാഷണല്‍ യു.ജി. ഫെസ്റ്റിന്‍റെ ഭാഗമായി നടത്തി. ഇന്ത്യയിലെ 50-ഓളം മെഡിക്കല്‍ കോളേജുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് കോണ്‍കോര്‍ഡിയം മാഗസിന്‍റെ പ്രകാശനവും നടത്തി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. ജോബിന്‍ ജോസ് മാപ്രാണി, കോണ്‍കോര്‍ഡിയം കൊര്‍ഡിനേറ്റര്‍ എയ്ന്‍ ചെറുവട്ടം എന്നിവര്‍ പങ്കെടുത്തു.