CONCORDIUM THE REBOOT

  • August 08, 2024

CONCORDIUM THE REBOOT

CONCORDIUM THE REBOOT എന്നത് അമല മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ രണ്ടാമത് ദേശീയതല മെഡിക്കൽ സമ്മേളനമാണ്. ഒരുപാട് പ്രത്യേകതകളോടുകൂടിയ ഇത്തവണത്തെ സമ്മേളനം അമല മെഡിക്കൽ കോളേജും, എമർജൻസി മെഡിസിൻ കേരളയും കൈകോർത്ത് നടത്തുന്നതാണ്. ഇത്, MBBS ബിരുദ വിദ്യാർഥികൾക്കും ഹൌസ് സർജൻസിനും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ്. ഒട്ടേറെ മേഖലകളിൽ പ്രഗത്ഭരായ ഡോക്ടർമാരുടെ സെമിനാറുകളിൽ പങ്കെടുക്കുവാനും അവരോടൊപ്പം സംവദിക്കുവാനും ഒരുമിച്ച് വർക്ഷോപ്സ് ചെയ്യുവാനുമുള്ള സുവർണ്ണാവസരമാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നത്.ഇതോടൊപ്പം ക്വിസ്, ഡിബേറ്റ്, പോസ്റ്റർ പ്രസന്റേഷൻ, കേസ് പ്രസന്റേഷൻ മത്സരങ്ങളും.. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്റർ കോളേജ് നൃത്തമത്സരവും ഇതിനൊക്കെ മികച്ച സമ്മാനങ്ങളും കാത്തിരിക്കുന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടർ - ഫാദർ ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ - ഫാദർ ആന്റണി മണ്ണുമേൽ, പ്രിൻസിപ്പൽ - ഡോ  ബെറ്റ്സി തോമസ് എന്നിവർ ഓഗസ്റ്റ് 8 ന് ആദ്യ ഔദ്യോഗിക പത്രിക പുറത്തുവിട്ട് കൊണ്ട് ഈ സമ്മേളനത്തിന്റെ ആരംഭങ്ങൾക്ക് തുടക്കം കുറിച്ചു.