ചീഫ് നഴ്സിംഗ് ഓഫീസർമാരുടെ സംഗമം

  • November 26, 2024

ചീഫ് നഴ്സിംഗ് ഓഫീസർമാരുടെ സംഗമം

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , നഴ്സിംഗ് അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്മെന്റിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ ചീഫ് നഴ്സിംഗ് ഓഫീസർമാരുടെ സംഗമത്തിൽ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര ഉദ്ഘാടനം നിർവഹിച്ചു. അമല ഡയറക്ടർ ഫാ.ജൂലിയസ്  അറയ്ക്കൽ  അധ്യക്ഷതവഹിച്ച സംഗമ പരിപാടിയിൽ അമല ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത എംഎസ്ജെ സ്വാഗതം ആശംസിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബെറ്റ്സി തോമസ് , മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീ രഘുനാഥ്, നഴ്സിംഗ് സൂപ്രണ്ട് മിസ്സ്‌. ലക്ഷ്മി. എം എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ ആശുപത്രിയിൽ നിന്നുള്ള പ്രഗത്ഭരായ ചീഫ് നഴ്സിംഗ് ഓഫീസർമാർ സംഗമത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ 'ട്രാൻസ്‌ഫോമിങ് നഴ്സിംഗ് ലീഡർഷിപ്' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണവും അവലോകനവും ചർച്ചയും നടത്തി.