- November 14, 2025
അമലയിൽ ശിശുദിനാഘോഷം
അമല മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം നടത്തിയ ശിശുദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും കേക്ക് കട്ടിങ്ങും പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കല്യാണിപിള്ള നിർവഹിച്ചു. ഡോ. സുനിൽകുമാർ മേനോൻ , ഡോ. റിയ ലൂക്കോസ്,ഡോ. മനു , സി.എൻ.ഒ.സിസ്റ്റർ ലിഖിത എന്നിവർ പങ്കെടുത്തു. എം.ബി.ബി.എസ്. വിദ്യാർഥികളുടെ കലാപരിപാടികളും ശിശുദിനാഘോഷത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനവും നടത്തി