- November 11, 2023
അമലയില്‍ ശിശുദിനാഘോഷം
അമല മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്, പി.എം.ആര്‍., ഫിസിയോ തെറാപ്പി, സി.ഡി.സി., സൈക്യാട്രി, ഡെര്‍മറ്റോളജി വിഭാഗങ്ങള്‍ സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ശിശുദിനാഘോഷത്തിന്‍റെ ഉദ്ഘാടനം അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ. ബെറ്റ്സി തോമസ്, പ്രൊഫസ്സര്‍ ഡോ. പാര്‍വ്വതി മോഹന്‍, പ്രൊഫസ്സര്‍ ഡോ. ഷൈനി ജോണ്‍, സിസ്റ്റ്ര്‍ ഗ്രീഷ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കലാമത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.