- May 11, 2024
അമല ചൈൽഡ് ഡെവലപ്മെന്റ് സെന്റർ കുട്ടികൾക്കായിട്ടുള്ള സമ്മർ ക്യാമ്പ് നടത്തി
തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തെറാപ്പി നടത്തികൊണ്ടിരിക്കുന്ന 14 കുട്ടികൾക്കു വേണ്ടി 29.4.24 ആരംഭിച്ച ക്യാമ്പിന്റെ സമാപന ചടങ്ങുകളുടെ ഉദ്ഘാടനം 10.05.24 നു അമല ഡയറക്ടർ റവ. ഫാ . ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ റവ. ഫാ. ഡെൽജോ പുത്തൂരും പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസും ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അമല ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിലെ ഡെവലപ്പ്മെന്റൽ പീഡിയാട്രിഷ്യന്മാരായ ഡോ. പാർവതി, ഡോ. റിയ, ഡോ. ജവഹർ എന്നിവരുടെയും തെറാപ്പിസ്സ്റ്റുകളുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പ് 11.05.24 നു സമാപിച്ചു.