ആബാ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം

  • June 25, 2023

ആബാ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം

അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാ സൊസൈറ്റി അടാട്ട്-കൈപ്പറമ്പ് പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്ക്കാരം എന്നിവയും നല്‍കി.
ചടങ്ങിന്‍റെ ഉദ്ഘാടനം അമല ഡയറക്ടര്‍ ഫാ.ജൂലിയസ്അറയ്ക്കല്‍ നിര്‍വ്വഹിച്ചു. മോഡറേറ്റര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്‍റ് സി.പി. വര്‍ഗ്ഗീസ്, കണ്‍വീനര്‍ കെ.ഒ. ആന്‍റണി, പാലക്കാട് ലീഡ് കോളേജ് എം.ഡി. ഡോ.തോമസ് ജോര്‍ജ്ജ്, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.