- December 24, 2025
ഡ്രൈവർമാർക്കും തൊഴിലാളികൾക്കും അമലയുടെ ക്രിസ്മസ് സമ്മാനം
അമല നഗറിലെ ഓട്ടോ -ടാക്സി, ആംബുലൻസ്,ഹെഡ് ലോഡ് തൊഴിലാളികൾക്കും ക്രിസ്മസ് പുതുവത്സര സമ്മാനങ്ങൾ നൽകി അമല ഹോസ്പിറ്റൽ മാനേജ്മെന്റ്. വൺ അമല എന്ന ആശയം പ്രാവർത്തികമാക്കി കൊണ്ടുള്ള സന്ദേശവും കേക്കും ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ വിതരണം ചെയ്തു. കെസ്സ് ഡയറക്ടർ ഫാദർ തോമസ് വാഴക്കാല,ജോയിന്റ് ഡയറക്ടർ ഫാദർ ആന്റണി പെരിഞ്ചേരി എന്നിവരും സംബന്ധിച്ചു. 250 കേക്കുകളാണ് വിതരണം ചെയ്തത്.