- December 20, 2023
തളിർ BUDS സ്കൂളിൽ ഉള്ള കുട്ടികൾ നിർമ്മിച്ച സ്റ്റാറുകൾ അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്റ്റാൾ ഇട്ട് വില്പന നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ തളിർ BUDS സ്കൂളിൽ ഉള്ള കുട്ടികൾ നിർമ്മിച്ച 30 സ്റ്റാറുകൾ അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഏറ്റെടുക്കുകയും അത് സ്റ്റാൾ ഇട്ട് വിൽക്കുകയും വില്പന കഴിഞ്ഞ് 30 സ്റ്റാറുകളുടെ പൈസ ഇന്ന് 20/12/2023 ബുധനാഴ്ച്ച രാവിലെ 10: 30ന് അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ദീപ്തിയും, എക്സ്റ്റേണൽ ഓപേറേഷൻസ് ജനറൽ മാനേജർ ശ്രീ. ബോർജ്ജിയോ ലൂയിസ് എന്നിവർ ചേർന്ന് BUDS സ്കൂളിലെ കുട്ടികൾക്കും വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി. ആർ ഷോബി അവറുകൾക്കും കൈമാറി. തുടർന്ന് ജില്ലാ തല BUDS കലോത്സവത്തിൽ അതുപോലെ കേരളോത്സവത്തിൽ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വൈദ്ദേഹി. ടി.എസ് നെ അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീമതി. ഡോക്ടർ ദീപ്തി ആദരിച്ചു. തുടർന്ന് അമല നഴ്സിംഗ് കോളജിലെ കുട്ടികളുടെ കാരോൾ ഗാനവും, നൃത്തവും, BUDS സ്കൂളിലെ കുട്ടികളുടെ കരോൾ ഗാനവും, നൃത്തവും നടന്നു. പരിപാടിയിൽ BUDS സ്കൂൾ ടീച്ചർ ശ്രീമതി. അഞ്ചു സ്വാഗതം പറഞ്ഞു വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ആർ ഷോബി, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ദീപ്തി, ശ്രീ ബോർജ്ജിയോ ലൂയിസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള കേക്ക് വിതരണവും നടന്നു.