- February 17, 2024
അമല ദേശീയപുസ്തകോത്സവം സമാപിച്ചു
അമല മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന ദേശീയപുസ്തകോത്സവത്തിന്‍റെ സമാപനസമ്മേളനവും ഡിജിറ്റല്‍ മാഗസിന്‍ 'വൈഖരി' യുടെ പ്രകാശനവും പ്രശസ്ത ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ നിര്‍വ്വഹിച്ചു. വിവിധ കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്കുളള സമ്മാനദാനവും ഹരിനാരായണന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി, മാനേജര്‍ ബഥനി ഇഗ്ലീഷ് മീഡിയം സ്ക്കൂള്‍, ചീഫ് ലൈബ്രറേറിയന്‍ ഡോ.എ.ടി.ഫ്രാന്‍സിസ്, ജിക്കോ കോടങ്കണ്ടത്ത് എന്നിവര്‍ പ്രസംഗിച്ചു