- August 03, 2024
അമല ബ്ലഡ് സെൻ്ററിന് എൻ .എ. ബി. എച്ച്. അംഗീകാരം.
അമല മെഡിക്കൽ കോളേജ് ബ്ലഡ് സെൻററിന് നാഷ്ണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആഡ് ഹെൽത്ത് കെയർ പ്രൊവൈ ഡേഴ്സ് (എൻ.എ.ബി.എച്ച്.) അംഗീകാരം ലഭിച്ചു. കേരളത്തിൽ ആദ്യമായാണ് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള ബ്ലഡ് സെൻ്ററിന്നു പ്രത്യേകമായി എൻ.എ ബി.എച്ച് അക്രഡിറ്റേഷൻ ലഭിക്കുന്നത്. ബ്ലഡ് സെൻററിൻ്റെ ഗുണമേന്മയെ നിർണ്ണയിക്കുന്നതാണ് ഈ അംഗീകാരം. അമല ബ്ലഡ് സെൻ്ററിൻ്റെ മികവാർന്ന സേവനങ്ങെളെയും പരിജയ സമ്പന്നരായ സ്റ്റാഫ് അംഗങ്ങളെയും ഗുണമേന്മയേറിയ ഉപകരണങ്ങളെയും രക്തദാന രീതികളെയും പ്രവർത്തന മികവുകളെയും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ദ്ധർ രണ്ടു ദിവസം വിലയിരുത്തിയാണ് ഈ അംഗീകാരം നൽകിയത്. അമല ബ്ലഡ് സെൻ്റററിൽ വച്ചു നടന്ന മീറ്റിങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ. സർട്ടിഫിക്കറ്റ്, ബ്ലഡ് സെൻ്റർ മേധാവി , ഡോ. വിനു വിപിനു കൈമാറി. , ജോയിൻ്റ് ഡയറക്ടർ, ഫാ . ജെയ്സൺ മുണ്ടൻമാണി, ബ്ലെഡ് സെൻറർ മേധാവി, ഡോ. വിനു വിപിൻ, ബ്ലഡ് സെൻ്റർ ഇൻ ചാർജ്ജ് , സിസ്റ്റർ എലിസബത്ത് എസ്.എച്ച് എന്നിവർ സംസാരിച്ചു. കേരളത്തിൽ ആകെ 5 ബ്ലഡ് സെൻററുകൾക്കു മാത്രനു എൻ. എ ബി. എച്ച്. അംഗീകാരം ഇതുവരെ ലഭിച്ചിട്ടുള്ളൂ. ഇതോടെ , 12 സ്കോപ്പ് ഓഫ് സർവീസ് ഉൾപെടുത്തി എൻ. എ.ബി.എച്ച് അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ ബ്ലഡ് സെൻ്റർ എന്ന പദവിക്ക് അമല ബ്ലഡ് സെൻറർ യോഗ്യത നേടി.