
- March 01, 2025
അമലയില്‍ നടത്തിയ ദ്വിദിന ലൈബ്രറി സെമിനാര്‍ സമാപിച്ചു.
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ദ്വിദിന നാഷണല്‍ ലൈബ്രറി സെമിനാറിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുന്‍ മെമ്പര്‍ ടി.ആര്‍.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, ചീഫ് ലൈബ്രേറിയന്‍ ഡോ.എ.ടി.ഫ്രാന്‍സിസ്, കേരള യൂണിവേഴ്സിറ്റി ബൈബ്രററി സയന്‍സ് മുന്‍ മേധാവി ഡോ.പി.ഹൂമയൂണ്‍ കബീര്‍, അമലയിലെ ലൈബ്രേറിയډാരായ വി.ജെ.ലിറ്റി, ഗ്ലാഡിസ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.