
- September 05, 2023
മഡഗാസ്കർ കർദിനാൾ അമല ആയുർവേദാശുപത്രി സന്ദർശിച്ചു.
മഡഗാസ്കർ കർദിനാൾ ഡെസിറേ ജർമൻ സംഘത്തോടൊപ്പം അമല ആയുർവേദാശുപത്രി സന്ദർശിച്ചു. അമല ആയുർവേദാശുപത്രി ജോയിൻറ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ സംഘത്തെ സ്വീകരിച്ചു. ആയുർവേദ ചികിത്സ സമ്പ്രദായങ്ങളെക്കുറിച്ചു സംഘം ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. ആശുപത്രിയുടെ മരുന്ന് നിർമാണ വിഭാഗം, ഔഷധ സസ്യോദ്യാനം എന്നിവയും സംഘം സന്ദർശിച്ചു.