
- April 01, 2025
അമലയില്‍ ഓട്ടിസം ബോധവല്‍ക്കരണം
അമല മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഓട്ടിസം മാസാചരണത്തിന്‍റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ഐ.എ.പി. തൃശ്ശൂര്‍ ബ്രാഞ്ച് പ്രസിഡന്‍റ് ഡോ.എ.കെ. ഇട്ടൂപ്പ്, അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, സി.ഡി.സി. വിഭാഗം മേധാവി ഡോ.പാര്‍വ്വതി മോഹന്‍, പീഡിയാട്രിക് മേധാവി ഡോ.കല്ല്യാണി പിള്ള, അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ.റിയ ലൂക്കോസ്, ഓട്ടിസം ചികിത്സാവിദഗ്ദരായിട്ടുള്ള ഡോ.സന്തോഷ് എബ്രഹാം, ഡോ.സോണിയ ദാനിയേല്‍, ഡോ.ഇ.എ. ജവഹര്‍ എന്നിവര്‍ പ്രസംഗിച്ചു.