- April 06, 2024
അമലയില്‍ ഓട്ടിസം ദിനാചരണം
അമല മെഡിക്കല്‍ കോളേജില്‍ ഓട്ടിസം ദിനാചരണത്തിന്‍റെ ഭാഗമായി ശിശുരോഗവിദഗ്ധര്‍ക്കും തെറാപ്പിസ്റ്റുകള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി മാസ്റ്റര്‍ അക്ഷത് വിവേക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഐ.എ.പി. പ്രസിഡന്‍റ് ഡോ.എ.കെ. ഇട്ടൂപ്പ്, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ചൈല്‍ഡ് ഡവലപ്പ്മെന്‍റ് സെന്‍റര്‍ മേധാവി ഡോ.പാര്‍വ്വതി മോഹന്‍, ഡോ.കല്ല്യാണിപിള്ള, ഡോ.റിയ ലൂക്കോസ്, ഡോ.സോണിയ ഡാനിയേല്‍, ഡോ.ഇ.എ.ജവഹര്‍, മിസ്.അന്ന ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.