- May 24, 2024
അമലയില്‍ ആധുനിക സെക്യൂരിറ്റി ഓഡിറ്റിംഗ് സിസ്റ്റം
അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ആധുനിക സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഉദ്ഘാടനം എ.എസ്.പി. ഹരീഷ് ജെയ്ന്‍ ഐ.പി.എസ് നിര്‍വ്വഹിച്ചു. പേരാമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസ്സര്‍ സൈജു എടക്കളത്തൂര്‍, ഹൈക് വിഷന്‍ സെക്യൂരിറ്റി പ്രതിനിധികളായ വിനീത്കുമാര്‍, സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ അപൂര്‍വ്വം ആശുപത്രികളിലേ ഈ സംവിധാനം നിലവിലുള്ളൂ.