- May 02, 2024
അമലയിൽ വാതരോഗികളുടെ സമ്മേളനം
അമല മെഡിക്കൽ കോളേജിൽ വാതരോഗികളുടെ സംഘടനയായ "ആസിഫി"ന്റെ പത്താം ദേശീയ സമ്മേളനവും സൗജന്യ പ്രചോദക പരിശീലന പരിപാടിയും അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ ഉത്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ,റുമറ്റോളജി മേധാവി ഡോ. പോൾ ടി ആന്റണി, പി. ആർ. ഒ ജോസഫ് വർഗീസ്, ആസിഫ് ദേശീയ പ്രസിഡന്റ് സൈജോ കണ്ണനായ്ക്കൽ, സംസ്ഥാന പ്രസിഡന്റ് നിഖിൽ ജോണി, ജില്ലാ പ്രസിഡന്റ് മെജോ തട്ടിൽ, ട്രൈയിനർമാരായ ഡോ. ജയപ്രകാശ്, ഹരീഷ് ബാബു, സൈക്യാട്രിസ്റ്റ് ഡോ. ആൻലി കോശി എന്നിവർ പ്രസംഗിച്ചു.150 ഓളം പേർ പങ്കെടുത്തു.