Antimicrobial Resistance week November 2024

  • November 24, 2024

Antimicrobial Resistance week November 2024

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഇൻഫെക്ഷ്യസ് ഡിസീസസ്  ആൻഡ്  ആന്റിമൈക്രോബിയൽ സ്റ്റിവാർഡ്ഷിപ്‌ വിഭാഗങ്ങൾ ചേർന്ന് നടത്തിയ തുടർ വിദ്യാഭ്യാസ പരിപാടിയുടെ  ഉദ്ഘാടനം തൃശ്ശൂർ മെഡിക്കൽ  കോളേജ്  പ്രിൻസിപ്പാൾ ഡോക്ടർ അശോകൻ എൻ   നിർവഹിച്ചു.  ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സിഎംഐ  അധ്യക്ഷത വഹിച്ച ചടങ്ങിൽ   അമല  ജോയിന്‍റ്  ഡയറക്ടര്‍  ഫാ.ഡെല്‍ജോ  പുത്തൂര്‍ സിഎംഐ , വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ദീപ്‌തി രാമകൃഷ്ണൻ , മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആൻറ്റോ , ഇൻഫെക്ഷ്യസ് ഡിസീസസ് കൺസൾട്ടന്റ് ഡോ. തബിത മെറിയം സാബു, ,മൈക്രോബയോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഗീതാലക്ഷ്മി, ക്ലിനിക്കൽ ഫർമസിസ്റ്റ് ഡോക്ടർ മരിയ ജോൺസൻ എന്നിവർ ആശംസകൾ അറിയിച്ചു.കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരും , ക്ലിനിക്കൽ ഫർമസിസ്റ്റുകളും പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെയും സ്റ്റാഫ് അംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്വിസ്, കൊളാഷ്, ഗവേഷണ പ്രബദ്ധവതരണം എന്നീ മത്സരവിജയികൾക്ക് സമ്മാനം നൽകി.