- October 19, 2024
ലഹരി വിരുദ്ധ ബോധവൽക്കരണം
അമല ഫെല്ലോഷിപ്പ് കൊടുങ്ങല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലാനു ബോധിനി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ബാലസുബ്രഹ്മണ്യൻ നിർവ്വഹിച്ചു. അമല മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിൻ ഡോ . ജോസ് വിൻസെൻറ് പ്രഭാഷണം നടത്തി . അമല ഫെല്ലോഷിപ്പ് വൈസ് പ്രസിഡണ്ട് വർഗ്ഗിസ് വടക്കൻ സെക്രട്ടറി പി.എൻ. ഉണ്ണികൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് ശിവദാസൻ, ഹെഡ്മിസ്ട്രെസ് സിനിജ ടീച്ചർ അമല പി.ആർ.ഓ. ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.