- November 18, 2024
അമലയിൽ ലോക എ എം ആർ അവബോധവാരം
അമല മെഡിക്കൽ കോളേജിൽ നടത്തിയ ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വരാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഇൻഫെക്ഷ്യസ് ഡിസീസസ് കൺസൾട്ടന്റ് ഡോ. തബിത മെറിയം സാബു, ക്ലിനിക്കൽ ഫാർമസിസ്റ്റ് ഡോ. ലുബൈന പി ആർ എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെയും സ്റ്റാഫ് അംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് ക്വിസ്, കൊളാഷ്, ശില്പശാല, ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ അവബോധ ക്ലാസുകൾ എന്നിവ നടത്തും.