
- January 25, 2025
അമലയില്‍ അന്താരാഷ്ട്ര നേഴ്സസ് ശില്പശാല
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ അന്താരാഷ്ട്ര നേഴ്സസ് ശില്പശാല "അമല ഫ്ളോറന്‍സിയ 2025" കേരള നേഴ്സസ് & മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. പി.എസ്. സോന ഉദ്ഘാടനം ചെയ്തു. ദേവമാതാ വികര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡേവി കാവുങ്കല്‍, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്‍റോ, സി.എന്‍.ഒ. സിസ്റ്റര്‍ ലിഖിത, നേഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ടെസ്സ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ അമേരിക്കയിലെ ഡോ. ഹിതര്‍ ഓവന്‍സ്, യു കെ യിലെ ഡോ. ഡെയിസി സാന്‍ഡെമന്‍, ഗോവയിലെ പ്രൊഫസ്സര്‍. വിതോബ ലക്ഷ്മിനാരായണ്‍, ആലുവ രാജഗിരിയിലെ ഡോ. എലിസബത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ നേഴ്സുമാര്‍ പങ്കെടുത്തു.