- August 25, 2024
അമലയിൽ ലംഗ് ക്യാൻസർ കോൺഫറൻസ്
അമല മെഡിക്കൽ കോളേജ് ക്യാൻസർ വിഭാഗം ലംഗ് ക്യാൻസറിനെ സംബന്ധിച്ച് നടത്തിയ പഠനശിബിരത്തിന്റെ ഉത്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു. ശ്വാസകോശ അർബുദ രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ശില്പശാലയിൽ സർജറി, റേഡിയേഷൻ, ഇമ്മ്യൂണോ തെറാപ്പി എന്നി മേഖലകളിലെ പുതിയ കണ്ടെത്തലുകളെ പറ്റി പ്രൊഫസ്സർമാരായ ഡോക്ടർ കെ. വി. എൻ രാജു (ഹൈദ്രബാദ് ) ഡോ. ബാലു കൃഷ്ണ ശശീധരൻ (വെല്ലൂർ ), ഡോ. ശ്രീലേഷ് കെ പി (കാലിക്കറ്റ് ) എന്നിവർ സംസാരിക്കുകയും മൾട്ടി ഡിസിപ്ലിനറി ടീമിന്റെ പ്രാധാന്യത്തെ പറ്റി ചർച്ച ചെയുകയും ചെയ്തു. അമലയിലെ ക്യാൻസർ വിഭാഗം ഡോക്ടർമാരായ ഡോ. അനിൽ ജോസ് താഴത്ത്, ഡോ. ജോമോൻ റാഫെൽ, ഡോ. ഫെബിൻ ആന്റണി, പൾമണോളജിസ്റ്റ് ഡോ. റെന്നീസ് ഡേവിസ് എന്നിവർ സംസാരിച്ചു