അമല ക്യാൻസർ ഗവേഷണകേന്ദ്രത്തിൽ പരീക്ഷണങ്ങളിൽ മൃഗങ്ങളുടെ ഉപയോഗം: ശില്പശാല

  • Home
  • News and Events
  • അമല ക്യാൻസർ ഗവേഷണകേന്ദ്രത്തിൽ പരീക്ഷണങ്ങളിൽ മൃഗങ്ങളുടെ ഉപയോഗം: ശില്പശാല
  • July 10, 2026

അമല ക്യാൻസർ ഗവേഷണകേന്ദ്രത്തിൽ പരീക്ഷണങ്ങളിൽ മൃഗങ്ങളുടെ ഉപയോഗം: ശില്പശാല

ഗവേഷണ പരീക്ഷണങ്ങളിൽ മൃഗങ്ങളുടെ ഉപയോഗവും നൈതിക മാനദണ്ഡങ്ങളെയും കുറിച്ചുള്ള മൂന്നുദിവസത്തെ പ്രായോഗിക പരിശീലന ശില്പശാലയ്ക്ക് അമല ക്യാൻസർ ഗവേഷണകേന്ദ്രത്തിൽ തുടക്കം കുറിച്ചു. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അതുരശുശ്രൂഷ മേഖലയിലെ പ്രവർത്തകർക്കും ശാസ്ത്രീയവും നൈതികവുമായ പ്രായോഗിക പരിശീലനം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. മണ്ണുത്തി വെറ്ററിനറി അനാട്ടമി ആൻഡ് ഹിസ്റ്റോളജി വിഭാഗം പ്രൊഫസർ ഡോ. ലീനാ ചന്ദ്രശേഖർ, അമല ക്യാൻസർ ഗവേഷണ കേന്ദ്രത്തിലെ വെറ്ററിനറി ഓഫീസർ ഡോ. രാംനാഥ്, കേന്ദ്ര റെഗുലേറ്ററി അഥോറിറ്റി മുഖ്യപ്രതിനിധി ഡോ. സുജ റാണി എന്നിവർ ക്ലാസുകൾ നയിക്കുന്നു. അമല ക്യാൻസർ ഗവേഷണകേന്ദ്രം മേധാവി ഡോ. വി രാമൻകുട്ടി ശില്പശാല ഉദ്ഘാടനം ചെയ്തു. അനിമൽ എത്തിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ടി ഡി ബാബു ശില്പശാലയുടെ ലക്ഷ്യത്തെ കുറിച്ച് വിവരണം നൽകി.