- December 23, 2025
ആബാ ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സ് വിതരണവും അവാര്‍ഡ് ദാനവും
തൃശ്ശര്‍: അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാചാരിറ്റബിള്‍ സൊസൈറ്റി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഒരുക്കിയ സമ്മാനപ്പെട്ടി വിതരണത്തിന്‍റെയും ആബാബെസ്റ്റ് സോഷ്യല്‍വര്‍ക്കര്‍ അവാര്‍ഡ് ദാന ചടങ്ങിന്‍റെയും ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ജോസ് നന്തിക്കര നിര്‍വ്വഹിച്ചു. ടോണി ഏനോക്കാരന്‍ ആബാ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ആബാ ചെയര്‍മാന്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്‍റ് സി.എ. ജോസഫ്. കണ്‍വീനര്‍ ടി. എന്‍. ഷാജു. കമ്മിറ്റി മെമ്പര്‍മാരായ സിസ്റ്റര്‍ ലിഖിത, പി.ജെ. വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന്‍റെ ഭാഗമായി കരോള്‍ ഗാന മത്സരം സംസ്ഥാനതലത്തില്‍ നടത്തി വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കി.