ആബാ സൊസൈറ്റിക് ആംബുലന്‍സ് ലാബ് കൈമാറി

  • Home
  • News and Events
  • ആബാ സൊസൈറ്റിക് ആംബുലന്‍സ് ലാബ് കൈമാറി
  • August 22, 2024

ആബാ സൊസൈറ്റിക് ആംബുലന്‍സ് ലാബ് കൈമാറി

കിഡ്നി രോഗനിര്‍ണ്ണയത്തിന് ആവശ്യമായ ലാബ് സംവിധാനങ്ങളോടെ കല്ല്യാണ്‍ സില്‍ക്സ് സ്പോണ്‍സര്‍ ചെയ്ത കേരളത്തിലെ ആദ്യ സംരംഭമായ ആംബുലന്‍സ് ലാബിന്‍റെ താക്കോല്‍ദാനകര്‍മ്മം ആബാസൊസൈറ്റിഭാരവാഹികള്‍ക്ക് കൈമാറികൊണ്ട് കല്ല്യാണ്‍ സില്‍ക്സ് എം.ഡി. പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു. ചുരുങ്ങിയ സമയംകൊണ്ട് രോഗനിര്‍ണ്ണയത്തിന് ഉതകുന്ന രക്തം, യൂറിന്‍ പരിശോധനകള്‍  നടത്താനുള്ള സംവിധാനം ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. കിഡ്നി രോഗം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നത് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടാട്ട്, കൈപ്പറമ്പ്, വേലൂര്‍ പഞ്ചായത്തുകളിലാണ് ആദ്യപടിയായി രോഗനിര്‍ണ്ണയക്യാമ്പുകള്‍ ആരംഭിക്കുന്നത്. അമല മെഡിക്കല്‍ കോളേജിന്‍റെ നേതൃത്വത്തിലാണ് ആംബുലന്‍സ് ലാബ് പ്രവര്‍ത്തിക്കുന്നത്.