- March 18, 2023
അമലയില്‍ അംഗപരിമിതര്‍ക്ക് സൗജന്യ വീല്‍ചെയറുകള്‍ നല്‍കി
അമല മെഡിക്കല്‍ കോളേജ് ഫിസിയോതെറാപ്പി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസെബിലിറ്റി എന്ന സംഘടനയുമായി ചേര്‍ന്ന് അംഗപരിമിതരായ 31 പേര്‍ക്ക് സൗജന്യമായി വീല്‍ ചെയറുകള്‍ നല്‍കി. ജില്ല പോലീസ് മേധാവി അങ്കിത് അശോകന്‍ ഐ.പി.എസ്. മുഖ്യാതിഥിയായിരുന്നു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ഡേവിസ് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടډാണി, ദര്‍ശന ക്ലബ് ഡയറക്ടര്‍ ഫാ.സോളമന്‍ കടമ്പാട്ടുപറമ്പില്‍, അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ.സിന്ധു വിജയകുമാര്‍, പീഡിയാട്രിക് ഫിസിയോതെറാപ്പിസ്റ്റ് സുമി റോസ്, ഫിസിയോതെറാപ്പി എച്ച്.ഒ.ഡി. ടോണു ഔസി എന്നിവര്‍ പ്രസംഗിച്ചു.